സാന്‍ഫ്രാന്‍സിസ്കോ: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി കലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്കോ ദേവാലയത്തില്‍ പെസഹ പെരുന്നാള്‍ ആഘോഷിച്ചു.
ബുധനാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്ക്കാരത്തോടു കൂടി നടന്ന പെസഹായുടെ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര് തീത്തോസ് മുഖ്യ കാര്മിക്ത്വം വഹിച്ചു.